Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible Reading

ബൈ​ബി​ള്‍ പാ​രാ​യ​ണം സ​മൂ​ഹ​ത്തി​ല്‍ ന​ന്മ​ക​ള്‍ വി​ട​ർ​ത്തും: മാ​ര്‍ ക​ണ്ണൂ​ക്കാ​ട​ന്‍

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ബൈ​​​ബി​​​ള്‍ പാ​​​രാ​​​യ​​​ണം സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ന​​​ന്മ​​​ക​​​ള്‍ വി​​​ട​​​ർ​​​ത്താ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​നും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍ പ​​​റ​​​ഞ്ഞു.

കെ​​​സി​​​ബി​​​സി​​​യു​​​ടെ ബൈ​​​ബി​​​ള്‍ പാ​​​രാ​​​യ​​​ണ മാ​​​സാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത​​​യി​​​ലെ കാ​​​റ​​​ളം ഹോ​​​ളി ട്രി​​​നി​​​റ്റി ദേ​​​വാ​​​ല​​​യ​​​ത്തി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

അ​​​റേ​​​ബ്യ​​​ന്‍ നാ​​​ടു​​​ക​​​ളി​​​ലെ നി​​​യു​​​ക്ത അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റ​​​ര്‍ മോ​​​ണ്‍. ജോ​​​ളി വ​​​ട​​​ക്ക​​​ന്‍, സം​​​സ്ഥാ​​​ന കെ​​​സി​​​ബി​​​സി ബൈ​​​ബി​​​ള്‍ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​ജു കോ​​​ക്കാ​​​ട്ട്, ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത ബൈ​​​ബി​​​ള്‍ അ​​​പ്പ​​​സ്തോ​​​ലേ​​​റ്റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ​​​ഫ് വി​​​ത​​​യ​​​ത്തി​​​ല്‍, അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജീ​​​സ​​​ണ്‍ കാ​​​ട്ടൂ​​​ക്കാ​​​ര​​​ന്‍, കൈ​​​ക്കാ​​​ര​​​ന്മാ​​​രാ​​​യ ലൂ​​​ജി ചാ​​​ക്കേ​​​രി, പോ​​​ള്‍​സ​​​ണ്‍ വ​​​ട​​​ക്കേ​​​ത്ത​​​ല, കേ​​​ന്ദ്ര​​​സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ഡ്രൂ​​​സ് തേ​​​ക്കാ​​​ന​​​ത്ത്, സി​​​സ്റ്റ​​​ര്‍ ടീ​​​ന, സി​​​സ്റ്റ​​​ര്‍ ലി​​​സ തെ​​​രേ​​​സ് എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കി.

ഇ​​​ട​​​വ​​​ക​​​യി​​​ലെ മു​​​ഴു​​​വ​​​ന്‍ അം​​​ഗ​​​ങ്ങ​​​ളും ചേ​​​ര്‍​ന്ന് 25 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ 95 മ​​​ണി​​​ക്കൂ​​​ര്‍ സ​​​മ​​​യ​​​മെ​​​ടു​​​ത്ത് സ​​​മ്പൂ​​​ര്‍​ണ ബൈ​​​ബി​​​ള്‍ പാ​​​രാ​​​യ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് വി​​​കാ​​​രി ഫാ. ​​​ജീ​​​സ​​​ണ്‍ കാ​​​ട്ടൂ​​​ക്കാ​​​ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

Latest News

Up